ഡേയ്സ്ട്& കണ്‍ഫ്യുസ്ട്: ഒന്ന് കറങ്ങാന്‍ പോയാലോ?
സ്കൂളിലെ അവസാന ദിവസം. കുറച്ച് ചെറുപ്പക്കാര്‍. എല്ലരും പല ക്ലാസുകളില്‍ പഠിക്കുന്നവര്‍. ജീവിതം അത്ര സീരിയസ് ആയി കാണേണ്ട ആവശ്യം ഇല്ല എന്ന അഭിപ്രായക്കാര്‍ ആണ് എല്ലാവരും. ഇവരെല്ലാരും കൂടി ഒരു രാത്രി ഒരുമിച്ച് റോഡിലൂടെ അലഞ്ഞു തിരിയുന്നു. കഞ്ചാവ് വലിച്ചും ബിയര്‍ കുടിച്ചും പരസ്പരം സ്നേഹിച്ചും അടികൂടിയും അവര്‍ നേരം വെളുപ്പിക്കുന്നു. ആ കാലത്തിലെ സാമൂഹിക പ്രശ്നങ്ങളെ അവര്‍ “താത്വികമായി അവലോകനം ചെയ്യുന്നു. മയക്കുകരുന്ന്, സ്ത്രീ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ കടു കട്ടി വിഷയങ്ങളാണ് സംസാര വിഷയങ്ങള്‍ എങ്കിലും എല്ലാം കഞ്ചാവിന്‍റെ പുറത്ത് ആയത്കൊണ്ട് കേട്ടിരിക്കാന്‍ രസമാണ്.
“the ultimate hangout movie” എന്ന് റ്റാരന്‍റിനൊ വിശേഷിപ്പിച്ച ചിത്രമാണ് 1993-ല്‍ Richard Linklater സംവിധാനം ചെയ്ത ഡേയ്സ്ട്& കണ്‍ഫ്യുസ്ട്. ഒരു പറ്റം സ്കൂള്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന ഒരു “night adventure” എന്ന് പറയാമെങ്കിലും 1970 -ലെ “sex, drugs and alchohol” വിഷയത്തെ അന്നത്തെ ചെറുപ്പക്കാരുടെ വീക്ഷണങ്ങളിലൂടെ കാണിച്ചു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. മിച്ചെല്‍ എന്ന ഒരു ചെറുപ്പക്കാരനെ കേന്ദ്ര കഥാപാത്രമായി കാണിക്കുന്നുണ്ടെങ്കിലും ഒരുപാട് കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളിലൂടെയും ആണ് ചിത്രം മുന്നോട്ട് പോകുന്നത്.
“Feel good” സിനിമ എന്നത് സുപരിചിതമാണ് എങ്കിലും ഡേയ്സ്ട്& കണ്‍ഫ്യുസ്ട് അതിന്റെ പര്യായം ആണെന്ന് തോന്നിപ്പോകും.
ഒരു വൈകുന്നേരം തുടങ്ങി പിറ്റേന്ന് പുലര്‍ച്ചെ വരെ ആണ് സിനിമയുടെ ആഖ്യാന സമയം. ഈ രീതിയില്‍ ഒരുപാട് ചിത്രങ്ങള്‍ ഉണ്ടെങ്കിലും ഡേയ്സ്ട്& കണ്‍ഫ്യുസ്ട് ഒരു വ്യത്യസ്ത കാഴ്ചക്കാരന് കൊടുക്കുന്നുണ്ട്. “See it with a bud” എന്ന അടിക്കുറിപ്പ് തികച്ചും അന്വര്‍ത്ഥമാക്കുന്നു സിനിമ.



Comments
Post a Comment