കൂളി ഹൈ: മയക്കുമരുന്നിനും വയലന്സിനും അപ്പുറം.
റ്റാരന്‍റിനൊ ന്യൂ ബെവേര്‍ലി സിനിമയില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്ത ഒരു ചിത്രം ആണ് 1975 ല്‍ പുറത്തിറങ്ങിയ “കൂളി ഹൈ”. മൈക്കില്‍ ഷുള്‍സ് സംവിധാനം ചെയ്ത ഈ ചിത്രം അമേരിക്കയിലെ കറുത്ത വംസജരായ കുറച്ച് ചെറുപ്പക്കാരുടെ കഥ ആണ് പറയുന്നത്. 1970-കള്‍ exploitation സിനിമകളുടെ കാലം ആയിരുന്നു. അന്ന് കറുത്ത വര്‍ഗക്കാരെ കേന്ദ്ര കഥാപാത്രമാക്കി വന്ന മിക്ക സിനിമകളുടെയും theme കള്ളക്കടത്തോ അല്ലെങ്കില്‍ തെരുവു യുദ്ധമോ ആയിരിക്കും. അതില്‍ നിന്നും വ്യത്യസ്തമായി, ഒരു പറ്റം ചെറുപ്പക്കാരുടെ college ജീവിതം പ്രമേയമായി മൈക്കില്‍ ഷുള്‍സ് എടുത്തു എന്നത് തന്നെ ആണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത.
1975-ല്‍ ചിത്രീകരിച്ചതാണെങ്കിലും 1960-കളിലെ കഥ ആണ് ചിത്രം പറയുന്നത്. കൂളി ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് “പ്രീച്ചും” “കോചീസും”. നല്ല സുഹൃത്തുക്കള്‍. ഇവരുടെ college ജീവിതത്തിലേക്കാണ് സംവിധായകന്‍ക്യാമറ തിരിക്കുന്നത്. കഥ എന്നത് ഈ ചെറുപ്പക്കാരുടെ ദൈനന്തിന സംഭവങ്ങള്‍ തന്നെ ആണ്. അതുകൊണ്ട് തന്നെ അനാവശ്യ twist കള്‍ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ല. ഇവരുടെ ഓരോ ദിവസത്തിന്‍റെ കാഴ്ചക്കാര്‍ മാത്രമാണ് നമ്മള്‍. അത് നമുക്ക് അസ്വധ്യകാരം ആക്കി തന്നു എന്നതാണ് സംവിധായകന്‍റെ വിജയം.
Trivia
Samuel L. Jackson ന്‍റെയും Denzel Washingtonന്‍റെയും debut മൈക്കില്‍ ഷുള്‍സ് ചിത്രങ്ങളിലൂടെ ആയിരുന്നു.
ഒരുപാട് Motown പാട്ടുകള്‍ ഉള്ള ചിത്രമാണ് കൂളി ഹൈ. അന്നത്തെ ഹിറ്റുകളില്‍ ഒന്നായ “Baby Love” എന്ന പാട്ട് ഈ സിനിമയുടെ title song ആയി വരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം റ്റാരന്‍റിനൊ തന്‍റെ ചിത്രമായ Jackie Brown-ലും ഈ പാട്ട് ഉപയോഗിച്ചു.
photo credits : moviefone



Comments
Post a Comment